Breaking News

ഇന്ധനവില വര്‍ധന ; ഹര്‍ത്താല്‍ പൂര്‍ണം

പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരേയും പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.

സമാന വിഷയത്തില്‍ എഐസിസി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് സമാന്തരമായി രാജ്യത്ത് ഇന്ന് നടക്കുന്നുണ്ട്. ബന്ദ് ഭാഗികമാണ്. മെട്രോ നഗരങ്ങളെ ഭാരത് ബന്ദ് ബാധിച്ചിട്ടില്ല. രാവിലെ 9 മുതല്‍ 3 വരെയാണ് ഭാരത് ബന്ദ്.

ആദ്യ മണിക്കൂറില്‍ ഹര്‍ത്താര്‍ പൂര്‍ണമാണ്. പലയിടങ്ങളിലും പുലര്‍ച്ചെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് പിന്‍വലിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നുണ്ട്.

പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഹര്‍ത്താല്‍ തടസം ഉണ്ടാക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ വിനോദസഞ്ചാരികള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കുടിവെള്ളവുമായെത്തുന്ന വാഹങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പലയിടങ്ങളിലും എത്തിച്ചേരാന്‍ പ്രയാസമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top