പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലിസ് കേസെടുത്തു. മൃതദേഹത്തില്‍ രണ്ട് കൈത്തണ്ടയിലും മുറിവ് കണ്ടെത്തിയതും മുടി മുറിച്ച നിലയില്‍ കണ്ടെത്തിയതുമാണ് പോലീസില്‍ സംശയമുണര്‍ത്തുന്നത്. അതേസമയം കന്യാസ്ത്രീയുടെ മരണം ആത്മഹത്യയാണെന്നാണ് കന്യാസ്ത്രീയുടെ ബന്ധുക്കളും കോണ്‍വെന്റ് അധികൃതരും പറയുന്നത്. മരണപ്പെട്ട കന്യാസ്ത്രീ നാളുകളായി ചികിത്സയിലായിരുന്നെന്നും രോഗഭീതിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് മഠം അധികൃതരുടെ മൊഴി.
പത്തനാപുരത്ത് കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
By
September 9, 2018 4:59 pm