Kerala

പ്രളയം തടയാന്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് കേന്ദ്രജലക്കമ്മീഷന്‍

പ്രളയം തടയാന്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍. അച്ചന്‍ കോവിലാറ്, പമ്പ, പെരിയാര്‍ നദികളില്‍ കൂടുതല്‍ വലിയ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് ജലക്കമ്മീഷന്‍ വ്യക്തമാക്കി. അതോടൊപ്പം ഡാമുകളിലെ വെളളം തുറന്നുവിടുന്നതിലെ നിലവിലുളള ചട്ടം ഭേദഗതി ചെയ്യണം. മഴയുടെ നിലവിലുളള തോതനുസരിച്ച് വേണം ചട്ടം പുനപരിശോധിക്കാനെന്നും ജലക്കമ്മീഷന്‍ അറിയിച്ചു.

കേരളത്തിലെ ഡാമുകള്‍ക്ക് പ്രളയം തടയാനാവില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഡാമുകളുടെ നടത്തിപ്പിന് വ്യക്തമായ ചട്ടം വേണമെന്ന് കമ്മീഷന്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയം രൂക്ഷമാക്കിയതില്‍ ഡാമുകള്‍ക്ക് പങ്കില്ല. ഉണ്ടായത് അസാധാരണ സാഹചര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാമുകളുടെ നടത്തിപ്പിലുണ്ടായ പിഴവാണെന്നായിരുന്നു പ്രതിപക്ഷവാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top