Kerala

ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി

തൊടുപുഴ: ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അധികജലം മാത്രമാണ് ഒഴുക്കിവിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയെങ്കില്‍ അന്വേഷിക്കണമെന്നും എം.എം.മണി പറഞ്ഞു. പ്രളയം മൂലം വൈദ്യുതി ബോര്‍ഡിന് 850 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പല വൈദ്യുതിനിലയങ്ങളും മണ്ണ് മൂടിക്കിടക്കുകയാണ്. വെള്ളമില്ലാത്തതല്ല വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഡാം തുറന്നുവിട്ടതിലെ അശാസ്ത്രിയതയാണ് പ്രളയം രൂക്ഷമാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ജനങ്ങള്‍ക്ക് ഏറെ വൈകിയാണ് മുന്നറിയിപ്പ് നല്‍കിയതെന്നും ഇത് മൂലം ആളുകള്‍ മാറാന്‍ താമസമെടുത്തെന്നും പ്രതിപക്ഷ നേതാവ് അടക്കം ആരോപിച്ചിരുന്നു. എന്നാല്‍ ഡാം തുറന്നുവിട്ടതിലെ അശാസ്ത്രിയതയല്ല പ്രളയത്തിന് കാരണമായത് എന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top