ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് എംഎല്‍എ. തന്റെ പാര്‍ടിയോ ഏത് പാര്‍ടിയോ നടത്തിയാലും താന്‍ ഹര്‍ത്താലുകള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ നിന്ന് പ്രളയ ബാധിത പ്രദേശങ്ങളെയെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും തന്റെ ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ സംഘടന നടപടികളുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും വിഡി സതീശന് വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന് നേരത്തെ അറിയിച്ചിരുന്നു. ഇടത് പാര്‍ട്ടികളും തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ സഹകരിക്കുന്നുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.