Home app

ഞാന്‍ ബിജെപിയിലേക്ക് ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് എന്റെ മകളെ എസ്എഫ്‌ഐക്കാരിയായി ചിത്രീകരിക്കുന്നതും ; വി.ഡി.സതീശന്‍

മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍എ. മകള്‍ കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകയാണെന്നും ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന് പോയിരുന്നുവെന്നും വിഡി സതീശന്‍ ഫേസ്ബുക്കിലെുതിയ കുറിപ്പില്‍ വിശദീകരിക്കുന്നു. എന്നെ അപകീര്‍ത്തിപ്പെടുത്തുവാനായി ചിലര്‍ മകളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ്. ഞാന്‍ ബിജെപിയിലേക്ക് ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്…..

എന്റെ മകള്‍ എസ് എഫ് ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ് . ഇത് ശുദ്ധ അസംബന്ധമാണ്.

അവള്‍ കോളേജിലെ കെ.എസ്.യു .പ്രവര്‍ത്തകയാണ്, നേതാവല്ല. കോളേജിലെ കെ.എസ്.യു യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു.

സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വലച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ ബിജെപിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം.

അവരൊന്നറിയണം….ഞാനിതെഴുതി കൊണ്ടിരിക്കുമ്പോള്‍, മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ്.

പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ….!’

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top