Kerala

ജലന്ധര്‍ പീഡനം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ തീരുമാനമില്ലെന്ന് ഡിജിപി; പിസി ജോര്‍ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും

ജലന്ധര്‍ ബിഷപ്പിനെതിരായ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.സുഭാഷിനെ മാറ്റി കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ഡിജിപിയും ഐജിയും ശ്രമിക്കുകയാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതോടെ പ്രതിരോധത്തിലായ ഡിജിപി തീരുമാനം മാറ്റുകയായിരുന്നു. നിലിവലെ കേസന്വേഷണം ശരിയായ ദിശയിലാണെന്ന് ഐജി റിപ്പോര്‍ട്ട് നല്‍കിയതായി ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കന്യാസ്ത്രീയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ അറിയിച്ചു. നിയമസഭാ സ്പീക്കര്‍ക്കും, പോലീസിനും, ദേശിയ വനിതാക്കമ്മീഷനും പരാതി നല്‍കും. പിസി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങളെ കാണാന്‍ കന്യാസ്ത്രീ തയ്യാറാകാത്തതെന്നും സഹോദരന്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീയുടെ കുടുംബം ഹൈക്കോടതിയില്‍ നാളെ ഹര്‍ജി നല്‍കും. ബിഷപ്പിനെതിരെ തെളിവുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടും അറസ്റ്റ് വൈകുന്നുവെന്നാണ് പരാതി. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണയുമായി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളാണ് സമരം ചെയ്യുന്നത്. ജോയിന്റ് ക്രിസ്റ്റിയന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top