Breaking News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നു

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. പ്രളയക്കെടുതിയില്‍ 6 വൈദ്യുതി ഉത്പാദന ഡാമുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വന്‍ ഉത്പ്പാദനക്കുറവാണ് സംസ്ഥാനത്തുള്ളത്. ഇതിന് പുറമേ കേന്ദ്രപൂളില്‍ നിന്ന് ആവശ്യത്തിനുള്ള വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കുന്നില്ല. ഏകദേശം 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതിദിനം സംസ്ഥാനത്തുള്ളതെന്നും എംഎം മണി സൂചിപ്പിച്ചു.

കേരളത്തിലെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന മിക്ക അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞ് കിടക്കുകയാണെങ്കിലും പീക്ക് അവറില്‍ ലോഡ് ഷെഡിംഗ് വേണ്ടി വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രളയം ദുരിതംവിതച്ച കേരളത്തില്‍ വൈദ്യുതി ക്ഷാമം കൂടി അനുഭവപ്പെടുന്നതോടെ പ്രശ്‌നം സങ്കീര്‍ണമാകും.

പ്രളയക്കെടുതി മൂലം പ്രവര്‍ത്തന രഹിതമായ അണക്കെട്ടുകള്‍ പൂര്‍വസ്ഥിതിയാകുവാന്‍ മാസങ്ങളെടുക്കും. അണക്കെട്ടില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ടത്ര ജലമുണ്ടായിട്ടും വൈദ്യുതിക്ഷാമം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ ഉറവിടം കണ്ടെത്തേണ്ടിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top