Kerala

ഓര്‍മയിലുണ്ടാകണം ഈ പ്രളയകാലം ; വെള്ളം പൊങ്ങിയ ഉയരവും തിയതിയും അടയാളപ്പെടുത്തുന്ന ഫലകങ്ങള്‍ സ്ഥാപിക്കുവാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കേരളം നേരിട്ട മഹാപ്രളയത്തിന്റെ ഓര്‍മഫലകങ്ങള്‍ സ്ഥാപിക്കുവാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രളയകാലവും പ്രളയത്തിന്റെ തീവ്രതയും വരുംകാലത്തേക്ക് രേഖപ്പെടുത്തുവാനാണ് ഈ നടപടി. പ്രളയബാധിത പ്രദേശങ്ങളില്‍ വെള്ളം പൊങ്ങിയ ഉയരവും തിയതിയും കൃത്യമായി അടയാളപ്പെടുത്തുന്ന സ്ഥിര ഫലകങ്ങള്‍ സ്ഥാപിക്കും. ഭാവിയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, ആശുപത്രികള്‍, ലൈബ്രറികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ ഒക്കെ വെള്ളം പൊങ്ങിയ പരമാവധി ഉയരവും തീയതിയും രേഖപ്പെടുത്തും. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും തറ നിരപ്പില്‍ നിന്നും പരമാവധി എത്ര മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങി എന്നു തീയതി ഉള്‍പ്പടെ ഒരു സ്ഥിരം ഫലകത്തില്‍ രേഖപ്പെടുത്തി സ്ഥാപിക്കുവാന്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top