കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളത്തേക്ക് മാറ്റി. കേരളത്തിലെ നാല് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കുന്നതിന് അനുമതി നല്കിക്കൊണ്ടുളള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
വയനാട് ഡി.എം, ഒറ്റപ്പാലം പി.കെ ദാസ്, തൊടുപുഴ അല്‍അസ്ഹര്‍, വര്‍ക്കല എസ്.ആര് എന്നീ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനനടപടികളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. നാലു കോളജുകളിലായുണ്ടായിരുന്ന 550 എംബിബിഎസ് സീറ്റില്‍ 482 സീറ്റുകളിലേക്കും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നു. അതേസമയം പ്രവേശനത്തിനുളള സ്റ്റേ നാളെ വരെ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സ്പോട്ട് അഡ്മിഷന് നിര്‍ത്തിവച്ചിരിക്കുകയാണ്.