ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മണ്ടത്തരം കാണിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രളയാനന്തരം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ബിജെപിയില്‍ പോകുന്നവരെല്ലാം മണ്ടന്മാരാണോ എന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളു എന്ന് രമേശ് മറുപടി നല്കി.
സിനിമാതാരം മോഹന്‍ലാലിനെ തിരുവനന്തപുരത്തെ ലോക്സഭാമണ്ഡലത്തിലേക്ക് മത്സരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ബിജെപി നേതാവ് ശ്രീധരന്‍പിള്ളയാണ് രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലാല്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു ശ്രീധരന് പിള്ളയുടെ പ്രതികരണം. അതേസമയം താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികാരിക്കാനില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.