Business

സെന്‍സെക്‌സ് 140 പോയിന്റ് താഴ്ന്നു

തുടര്‍ച്ചയായ മൂന്നാം ദിവസമായ ബുധനാഴ്ച്ചയും ഓഹരിവിപണി നഷ്ടത്തിലായി. സെന്‍സെക്‌സ് 139.61 പോയിന്റ് നഷ്ടത്തില്‍ 38,018.31 ലാണ് ക്ലോസ് ചെയതത്.

നിഫ്റ്റി 43.35 പോയിന്റ് താഴ്ന്ന് 11,476.95 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി ഇന്‍ഫ്രാടെല്‍, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ വില കുറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൊട്ടാക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ക്ക് സെന്‍സെക്‌സില്‍ തിരിച്ചടിയേറ്റു.

ഡോളറുമായുളള വിനിമയത്തില്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ചയായ 71.80 രൂപ എന്ന നിലയിലെത്തിയത് നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രൂപ പരിതാപകരമായ നിലയിലേക്ക് താഴുന്നത് മൂലം വിപണി വൃത്തങ്ങള്‍ കടുത്ത നിരാശയിലാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന കറന്‍സിയായി ഇതിനോടകം രൂപ മാറിക്കഴിഞ്ഞിട്ടുണ്ട്. ഡോളറിന് അനുദിനം ഡിമാന്റ് വര്‍ധിക്കുന്നത് മൂലം രൂപയുടെ മൂല്യം അടുത്ത ദിവസങ്ങളില്‍ ഇതിലും മോശമാകാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എഫ്.എം.സി.ജി ഓഹരികള്‍ക്ക് ഇന്ന് തിരിച്ചടിയേറ്റു. നിഫ്റ്റി എഫ്എംസിജി സൂചിക 0.9 ശതമാനം കുറഞ്ഞു. ഉയര്‍ച്ചയും താഴ്ച്ചയും പതിവായ വിപണിയില്‍ കരുതലോടെയുളള നിക്ഷേപം വേണമെന്ന് വിപണി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top