Latest News

കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി തുടങ്ങി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലി സംഘടിപ്പിക്കും. റാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നടക്കം ആയിരത്തോളം പേരാണ് ഡല്‍ഹിയിലേക്ക് ഒഴുകിയെത്തുന്നത്. ഗതാഗതസ്തംഭനമുണ്ടാകാനേറെ സാധ്യതയാണ് കാണുന്നത്. വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധി വ്യാപാരം നിരോധിക്കുക തുടങ്ങി 15 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി.

അഖിലേന്ത്യ കിസാന്‍ സഭ, സി.ഐ.ടി.യു, എ.ഐ.എ.ഡബ്ല്യൂ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. റാലിയില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാംലീല മൈതാനത്തുനിന്ന് രാവിലെ ആരംഭിക്കുന്ന റാലി 10 മണിയോടെ പാര്‍ലമന്റ്
സ്ട്രീറ്റിലെത്തും. തുടര്‍ന്ന് റാലിയെ വിവിധ സംഘടനകളുടെ നേതാക്കള്‍ അഭിസംബോധന ചെയ്യുമെന്നും സി.എ.ടി.യു പ്രസിഡന്റ് കെ. ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്ലെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല എന്നിവര്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top