Kerala

പ്രളയ ബാധിത മേഖലകളില്‍ വീടുകള്‍ നവീകരിക്കുന്നതിന് വായ്പയുമായി എസ്ബിഐ

കൊച്ചി: കേരളത്തില്‍ പ്രളയം ബാധിച്ച് തകര്‍ന്ന വീടുകള്‍ അറ്റകുറ്റ പണി നടത്തുന്നതിനും നവീകരിക്കുന്നതിനും പ്രത്യേക വായ്പയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തില്‍ 8.45% പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പാ നടപടിക്രമങ്ങള്‍ക്ക് പ്രോസസിംഗ് ഫീ ഈടാക്കില്ല. നവംബര്‍ 30 വരെ അപേക്ഷ നല്‍കുന്നവര്‍ക്കാണ് ഈ ഇളവുകള്‍ ലഭിക്കുക.

കേരളം ഇതു വരെ കാണാത്ത രീതിയില്‍ ഉണ്ടായ പ്രളയം കനത്ത നാശമാണ് വിതച്ചത്. പല വീടുകളും പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിലെ പ്രളയബാധിതര്‍ക്ക് പ്രത്യേക വായ്പ എസ്ബിഐ പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top