Kerala

കുട്ടനാട്ടില്‍ വെളളം പമ്പ് ചെയ്ത് കളയാന്‍ താമസമെന്തെന്ന് ജി.സുധാകരന്‍; എല്ലാം സമയബന്ധിതമായി പരിഹരിക്കുമെന്ന് തോമസ് ഐസക്ക്

കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍നിന്നും വെളളം പമ്പ് ചെയ്ത് കളയാന്‍ വൈകുന്നതിനെച്ചൊല്ലി മന്ത്രി ജി സുധാകരനും തോമസ് ഐസക്കും തമ്മില്‍ വാക്‌പോര്. ദിവസങ്ങള്‍ പിന്നിട്ടിട്ടും വെളളം പമ്പ് ചെയ്ത് കളയാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി. ഇത്രയേറെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം സുധാകരന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. രണ്ടായിരത്തോളം മോട്ടോറുകള്‍ വെളളം കയറി നശിച്ചിരിക്കുകയാണെന്നും ഇത് നന്നാക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും ഐസക് പറഞ്ഞു. വെളളം വറ്റിക്കാന്‍ ഒരാഴ്ച്ച സമയമെടുക്കും. അതിനുളളില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാറിത്താമസിക്കാന്‍ സൗകര്യമൊരുക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

പ്രളയമിറങ്ങി സംസ്ഥാനത്തെ മിക്ക ജില്ലകളും തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും കുട്ടനാട്ടിലെ സ്ഥിതി ഇനിയും മാറിയിട്ടില്ല. ഒട്ടുമുക്കാല്‍ വീടുകളും ഇപ്പോഴും വെളളക്കെട്ടിലാണ്. പത്തനംതിട്ടയിലെ റാന്നിയും പരിസരപ്രദേശങ്ങളിലും വെളളമിറങ്ങിയെങ്കിലും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. കുടിവെളളത്തിന്റെയും അവശ്യസാധനങ്ങളുടെയും ലഭ്യതക്കുറവ് ഇപ്പോഴും പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുകയാണ്. എടിഎമ്മുകളില്‍ പണം ഇല്ലാത്തതും ജനങ്ങളെ വലയ്ക്കുകയാണ്. എന്നാല്‍ എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിക്കാനാണ് സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ശ്രമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top