മലയാളസിനിമയുടെ മെഗാ സ്റ്റാറായ മമ്മൂട്ടിയുടെ ജന്മദിനം ഈ വരുന്ന സെപ്തംബര്‍ ഏഴിനാണ്. തെന്നിന്ത്യയിലെ ഗ്ലാമര്‍ നായകന് അന്ന് 67 വയസ്സാകും. 67 ന്റെ ചെറുപ്പം എന്ന് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയുടെ സെറ്റിലായിരിക്കും മമ്മൂട്ടി ജന്മദിനാഘോഷം കൊണ്ടാടുക.
1951 സെപ്തംബര്‍ 7ന് ജനിച്ച മമ്മൂട്ടി (മുഹമ്മദ് കുട്ടി) സിനിമയില്‍ ചേക്കേറിയിട്ട് 4 പതിറ്റാണ്ടായി. 1980 ല്‍ കെ.ജി ജോര്‍ജിന്റെ മേളയിലൂടെ മലയാളസിനിമയില്‍ സ്ഥാനമുറപ്പിച്ച മമ്മൂട്ടി പിന്നീട് മെഗാസ്റ്റാറാവുകയായിരുന്നു. 1998 ല്‍ മമ്മൂട്ടിക്ക് പത്മശ്രീ ലഭിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ട് കാലത്തിനുള്ളില്‍ 3 ദേശീയ അവാര്‍ഡും,5 സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയര്‍ അവാര്‍ഡും ഇതിനോടകം മമ്മൂട്ടി കരസ്ഥമാക്കിയിട്ടുണ്ട്.