Entertainment

മാസങ്ങൾക്ക് ശേഷം മെഗാസ്റ്റാർ വീടിനു പുറത്തിറങ്ങി,കട്ടൻചായ കുടിക്കുന്ന ഫോട്ടോ വൈറൽ

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായത് മുതല്‍ മെഗാ ‍സ്റ്റാർ മമ്മൂട്ടി വീടിനുള്ളില്‍ത്തന്നെയാണ്. ഇപ്പോഴിതാ 275 ദിവസത്തിന് ശേഷം ആരാധകര്‍ക്കിടയില്‍ തിരിച്ചെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തിയ അദ്ദേഹം കട്ടന്‍ ചായ കുടിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍.ബോസ് തിരിച്ചെത്തി എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയുടെ വീഡിയോ അജയ് വാസുദേവ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

ഇത്രയും നാള്‍ വീടിന് പുറത്തിറങ്ങിയില്ലെങ്കിലും കൊവിഡ് ബോധവല്‍ക്കരണ വീഡിയോകളിലൂടെയും മറ്റും അദ്ദേഹം ആരാധകരുടെ മുന്നിലെത്തിയിരുന്നു.ഫോട്ടോഗ്രഫിയായിരുന്നു കൊവിഡ് കാലത്തെ മമ്മൂട്ടിയുടെ പ്രധാന ഹോബി.

1 Comment

1 Comment

  1. നിഷാദ് ശോഭനൻ

    December 5, 2020 at 5:07 pm

    ഈ മെഗാ സ്റ്റാർ പുറത്തു ഇറങ്ങി യാൽ വാർത്ത…. മൈദൂനം നടത്തിയാൽ വാർത്ത.. ഇതൊക്കെ ആണോ വാർത്ത ആകേണ്ടത് 🤔🤔🤔

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top