തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന കേരളത്തിന് വായ്പ നല്‍കാമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ലോകബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളും പദ്ധതികളും തയ്യാറാക്കി സമര്‍പ്പിക്കാന്‍ ലോകബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങള്‍ ഉദാരമാക്കി കേരളത്തിന് സഹായം നല്‍കാമെന്നാണ് ലോകബാങ്ക് അറിയിച്ചിരിക്കുന്നത്.സെക്രട്ടറിയേറ്റില്‍ രാവിലെ 9.30 മുതല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വായ്പ നല്കുന്ന കാര്യം തീരുമാനമായത്.