Breaking News

ചെങ്കുപ്പായത്തില്‍ റോണോയുടെ ഇരട്ടഗോൾ,യുണൈറ്റഡിന് തകർപ്പൻ ജയം

മാഞ്ചസ്റ്റര്‍:ചെങ്കുപ്പായക്കാർ നിറഞ്ഞ ഓള്‍ഡ്​ ട്രാഫോഡ്​ മൈതാനത്തേയും  കാല്‍പന്ത്​ ആരാധകരെയും ഉന്മാദത്തിലാറാടിച്ച്‌​ ക്രിസ്റ്റ്യാനോ ​റൊണാള്‍ഡോയുടെ രാജകീയ തിരിച്ചുവരവ്.ചെങ്കുപ്പായത്തില്‍ റൊണാള്‍ഡോയുടെ കാലുകള്‍ വീണ്ടും ഗോള്‍ ചുരത്തിയപ്പോള്‍ സ്വന്തം മൈതാനത്ത്​ യുണൈറ്റഡിന്​ ആവേശ ജയം.

ന്യൂകാസില്‍ യുനൈറ്റഡിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ്​ യുണൈറ്റഡ്​ തകര്‍ത്തത്​. ഇരട്ടഗോളുകളുമായി റൊണാള്‍ഡോ മത്സരം സ്വന്തം പേരിലെഴുതിയപ്പോള്‍ പോര്‍ച്ചുഗീസുകാരന്‍ തന്നെയായ ബ്രൂണോ ഫെര്‍ണാണ്ടസ്​ മൂന്നാംഗോള്‍ നേടി ടീമിന്‍റെ വിജയമുറപ്പിച്ചു. മത്സരം അവസാനിക്കാനിരിക്കേ ​ജെസ്സി ലിങ്ഗാള്‍ഡിന്‍റെ വകയായിരുന്നു നാലാംഗോള്‍.

രണ്ടാംപകുതിയുടെ 56ാം മിനിറ്റില്‍ ജാവിയര്‍ മാന്‍കില്ലോയുടെ ഗോളില്‍ ന്യൂകാസില്‍ ആതിഥേയരെ ഞെട്ടിച്ചു. 62ാം മിനിറ്റിലായിരുന്നു തന്‍റെ അത്​ലറ്റിസം റൊണാള്‍ഡോ പുറത്തെടുത്തത്​. ലൂക്​ഷാ നീട്ടിക്കൊടുത്ത പന്തുമായി ഒറ്റക്ക്​ പാഞ്ഞുകയറിയ റൊണാള്‍ഡോ അനായാസം രണ്ടാംഗോള്‍ കുറിക്കു​േമ്ബാള്‍ ഗാലറി ആരവങ്ങളിലാറാടി.

80ാം മിനിറ്റില്‍ ബ്രൂണോയുടെ റോക്കറ്റ്​ ഗോളും പിറന്നതോടെ യുനൈറ്റഡ്​ വിജയമുറപ്പിച്ചു. നാലുമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 10 പോയന്‍റുമായി യുനൈറ്റഡ്​ ലീഗില്‍ ഒന്നാംസ്ഥാനത്തേക്ക്​ കയറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top