സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എലിപ്പനി ബാധിച്ച് ഒട്ടേറെ പേരാണ് ഇവിടങ്ങളില്‍ ചികിത്സ തേടിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച മരിച്ച മലപ്പുറം സ്വദേശിയില്‍ എലിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ എലിപ്പനി മൂലമാണോ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം 144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 319പേര് എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലുണ്ട്.
പ്രളയമിറങ്ങി ജനജീവിതം സാധരണ നിലയിലേക്ക് എത്തിതുടങ്ങുമ്പോഴാണ് പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വീടുകളും പരിസര പ്രദേശങ്ങളും ശുചിയാക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തിളപ്പിച്ച വെളളം മാത്രമെ കുടിക്കാവു എന്നും കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ ഉടന്‍ തന്നെ ഡോക്ടറെ കാണണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.