Breaking News

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചനയെന്ന് പരാതി

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പരാതി. ഇതിനോടനുബന്ധിച്ച് കന്യാസ്ത്രീ കോട്ടയം കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. മഠത്തിലെ തന്നെ അന്യസംസ്ഥാന തൊഴിലാളിയുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മഠത്തിലെ തൊഴിലാളിയോട് ഫ്രാങ്കോ മുളക്കലിന്റെ സഹായിയുടെ ബന്ധു കന്യാസ്ത്രീയുടെ യാത്രയുമായി
ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചെന്നും കാറിന്റെ ബ്രേക്ക് കേബിള്‍ മുറിക്കാനാവുമോ എന്ന് ആരായുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇത് തന്നെ വധിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.

അന്യസംസ്ഥാനതൊഴിലാളിയില്‍ നിന്നാണ് വിവരങ്ങള്‍ അറിഞ്ഞതെങ്കിലും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

പരാതിയില്‍ പരാമര്‍ശിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ പ്രിന്റുവിന്റെ മൊഴിയെടുക്കാനായി കുറവിലങ്ങാട് പൊലീസ് ഇന്ന് തന്നെ മഠത്തിലെത്തും. പുതിയ പരാതി കൂടി വന്നതോടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ രജിസ്‌ററര്‍ ചെയ്യുന്ന മൂന്നാമത്തെ കേസായി മാറുകയാണ്. നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ചതിനും ഇവരുടെ സഹോദരനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസെടുത്തിരുന്നു. ഈ പരാതികളില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ആണ് പുതിയ പരാതി വരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top