Kerala

വരച്ച് വരച്ച് ദുരിതാശ്വാസനിധിയിലേക്ക് പണം

വിപണനത്തിനായി ഒരുക്കിയ ചിത്രങ്ങള്‍ കലാധരന്‍ മാഷ് നോക്കി കാണുന്നു

കാലം സാക്ഷി.. ആഗസ്റ്റ് മാസത്തിന്റെ ആദ്യവാരം മുതല്‍ കനത്ത മഴ പെയ്തപ്പോഴും ഒരു പ്രളയം വന്ന് നമ്മെ വിഴുങ്ങുമെന്ന് നാം ചിന്തിച്ചിരുന്നില്ല.കാരണം ചരിത്രം പരിശോധിച്ചാല്‍ അത്ര വലിയ പ്രകൃതി ദുരന്തങ്ങളൊന്നും തന്നെ കേരളത്തെ ഇന്നേ വരേ ഭയപ്പെടുത്തിയിട്ടില്ല എന്നതാണ്. എല്ലാ ജാതി-മതവിഭാഗത്തിലുളളവരും ഒരു കൂരയ്ക്ക് കീഴില്‍ വന്ന് താമസിക്കുന്ന ഒരുകാഴ്ച നാം കണ്ടു. അവര്‍ക്ക് ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യസാധനങ്ങള്‍ എത്തിക്കാനായി കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന പ്രശസ്തിക്ക് ചേരും വിധം നാം ഒന്നായി. നമ്മള്‍ ഒരു സങ്കീര്‍ണഘട്ടത്തില്‍ ഒരുമിച്ച് നിന്നാല്‍ പ്രശ്‌നങ്ങളെല്ലാം ഒരു പരിധി വരെ നേരിടാനാകും എന്ന തിരിച്ചറിവും നമുക്ക് ലഭിച്ചു.

കലാസൃഷ്ടികള്‍ നാളത്തെ ജനതയ്ക്ക് നമുക്ക് നല്‍കാവുന്ന അടയാളങ്ങളാണ്. ഈ മഹാപ്രളയത്തെ പല ചിത്രങ്ങളിലൂടെ ചരിത്രത്തിന്റെ താളുകളില്‍ വരയുകയാണ് ഒരുകൂട്ടം കലാകാരന്മാര്‍. ആര്‍ട്ട്ഗാലറിയിലിരുന്നു കലാകാരന്‍മാര്‍ ഈ പ്രളയത്തിനെ ചായത്താല്‍ ഓര്‍മയാക്കുകയാണ്. കാലവര്‍ഷം 2018 എന്ന പേരില്‍ കേരളലളിതകലാ അക്കാദമിയും ആര്‍ട്ടിസ്റ്റുകളുടെ സംഘടന കൂടിയായ കലാകാര്‍ കേരളവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പ്രദര്‍ശന-വിപണനം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലാണ് ആരംഭിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ വാങ്ങാനാകും. 1000 മുതല്‍ 1500 വരെയാണ് ചിത്രത്തിന്റെ വില. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നിരവധി ആര്‍ടിസ്റ്റുകള്‍ ഒത്തുചേര്‍ന്ന് കുറഞ്ഞ വിലയില്‍ തങ്ങള്‍ വരച്ച ചിത്രങ്ങള്‍ ജനങ്ങളിലേക്ക് വിപണനം നടത്തി അതില്‍ നിന്ന് സമാഹരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ആഗസ്റ്റ് 27 ന് 11 മണിയോടെ ആരംഭിച്ച പരിപാടി ദേശാഭിമാനി ചീഫ് എഡിറ്ററും മുന്‍ എം.പിയുമായ
പി. രാജീവാണ് ഉദ്ഘാടനം ചെയ്തത്. ലളിതകലാഅക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സംസ്ഥാന സെക്രട്ടറി ഹോച്ച്മിനും ചടങ്ങിന്റെ പങ്കാളികളായി. ചിത്രങ്ങള്‍ വാങ്ങുന്നയാളുടെയും നിര്‍മിക്കുന്ന ചിത്രകാരനും ആത്മാര്‍ഥമായ പങ്കാളിത്തമാണ് ഈ ദൗത്യത്തിന്റെ കാതല്‍. ഒന്നാം ദിവസം തന്നെ 57 ഓളം ചിത്രങ്ങളാണ് വിറ്റുപോയത്. മൂന്നാം ദിവസത്തോടെ 1000 ത്തോളം ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ച് വിപണനം ചെയ്യാനാണ് ഉദ്ദേശം. കലാകാരന്‍മാര്‍ക്കായി ക്യാന്‍വാസുകള്‍ നിര്‍മിച്ചു നല്‍കുന്നതിലൂടെ പണത്തിന്റെ ചിലവ് കുറക്കാനാകുമെന്നും ശില്പിയും ലളിതകലാ അക്കാദമിയുടെ സംസ്ഥാന സെക്രട്ടറിയും ഹോച്ച്മിന്‍ കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

കലാസൃഷ്ടികളിലൂടെ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഈ മഹാപ്രളയത്തിന്റെ സ്മാരകമായി കലാസൃഷ്ടികള്‍ ജനങ്ങളിലേക്കെത്തിക്കുകയും അതുവഴി ലഭിക്കുന്ന പണം നേരിട്ട് ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ ആണ് കലാകാര്‍ കേരളവും ലളിതകലാ അക്കാദമിയും ഒന്നിച്ച് ശ്രമിക്കുന്നത്. ഇതിനു ശേഷം മറ്റു ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

നമുക്കുണ്ടായ പ്രളയത്തിന്റെ ആഴം നമ്മളില്‍ പലരും തിരിച്ചറിഞ്ഞിട്ടില്ല. സ്വന്തം പ്രൊഫഷനിലൂടെ എന്ത് ചെയ്യാനാകുമെന്നാണ് കലാകാരന്‍മാരായ ഞങ്ങള്‍ നോക്കുന്നത് എന്ന് ആര്‍ട്ടിസ്റ്റ് സജിത്ത് പനക്കല്‍ പറഞ്ഞു.

വരും തലമുറക്ക് ഒരു അടയാളമെന്ന നിലയില്‍ ഈ കലാസൃഷ്ടികളെന്നും ജനമനസ്സുകളില്‍ നിലനില്‍ക്കും…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top