Kerala

പുനരധിവാസത്തിനായി കൈകോര്‍ത്ത് കുട്ടനാട്

ആലപ്പുഴ കുട്ടനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും. കുട്ടനാട്ടില്‍ 50000ലധികം വീടുകളാണ് ശുചിയാക്കാനുള്ളത്. അറുപതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.

പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ജനകീയ കൂട്ടായ്മയിലൂടെ ശുചിയാക്കി വെള്ളിയാഴ്ചയോടെ താമസയോഗ്യമാക്കുകയാണ് ലക്ഷ്യം. കുട്ടനാട്ടില്‍ അമ്പതിനായിരത്തിലധികം വീടുകളാണ് ശുചിയാക്കാനുള്ളത്. ഓരോ വീട്ടിലെയും കുറഞ്ഞത് ഒരാളെങ്കിലും ശുചിയാക്കാനെത്തണം. ഒപ്പം സഹായവുമായി മറ്റ് ജില്ലകളില്‍നിന്നും ആളുകളെത്തും.

ആദ്യഘട്ടത്തില്‍ പാമ്പ് പിടുത്തക്കാര്‍ വീടുകള്‍ തോറും കയറിയിറങ്ങി പരിശോധിക്കും. ശേഷം ബോട്ടുകളില്‍ അറുപതിനായിരത്തോളം ആളുകള്‍ കുട്ടനാട്ടിലെ ഓരോ പഞ്ചായത്തുകളിലേക്കും എത്തും. വീടുകള്‍ ശുചീകരിക്കുന്നതിനുളള ആളുകള്‍ക്ക് പുറമെ ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആശാരി എന്നിങ്ങനെ എല്ലാ അറ്റകുറ്റ പണികള്‍ക്കും ആളുകളുണ്ടാകം.

എന്നാല്‍ ഇപ്പോഴും വെളളം കെട്ടിനില്‍ക്കുന്ന കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, മുട്ടാര്‍ എന്നിവിടങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിവസങ്ങള്‍ക്കകം വെളളം ഇറങ്ങി ഈ മേഖലകളിലെ വീടുകളും താമസയോഗ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ തന്നെ ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top