Home app

കൊച്ചി ബിനാലെ പവലിയന് എന്‍ഡിടിവി പുരസ്‌കാരം

പഴയ സാരി, ഉപേക്ഷിക്കപ്പെട്ട ടിന്‍ ഷീറ്റുകള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച പവലിയന്റെ അസാമാന്യമായ സൗന്ദര്യബോധം കാഴ്ചക്കാരന് അനുഭവപ്പെട്ടു.

കൊച്ചി: എന്‍ഡിടിവി ഡിസൈന്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍ പ്രൊജക്ട് ഓഫ് ദി ഇയര്‍ പുരസ്‌കാരം കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിലെ (2016-17) പവലിയന്. സ്ഥാപനങ്ങളിലെ മികച്ച പദ്ധതിക്കുള്ള പുരസ്‌കാരവും ബിനാലെ പവലിയനാണ്. സ്തപതിയിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ട് ടോണി ജോസഫാണ് ഈ പവലിയന്‍ രൂപകല്‍പന ചെയ്തത്.

ഡിസൈന്‍, സൗന്ദര്യബോധം, സുസ്ഥിരം, സംരക്ഷണം, എന്നീ മേഖലകളിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുപ്പ് നടത്തിയത്. കൊച്ചിയിലെ സാഹചര്യത്തെ വ്യക്തമായി മനസിലാക്കിയതിലൂടെയാണ് സ്തപതിയുടെ വാസ്തുകല ഡിസൈന്‍ ഉരുത്തിരിഞ്ഞു വന്നത്. പ്രദേശത്തിന്റെ പരമ്പരാഗതമായ അറിവുകളില്‍ രൂഢമൂലമാണ് ഈ രൂപകല്‍പനയുടെ ഉത്ഭവം. ഇതിനെ ആധുനിക കാലവുമായി സമന്വയിപ്പിക്കുകയും ചെയ്തു.

വാസ്തുശില്‍പ കലയില്‍ അസംസ്‌കൃത വസ്തുക്കള്‍ കൊണ്ട് സൃഷ്ടിച്ച താത്കാലികത്വമാണ് ഈ പവലിയനെ വ്യത്യസ്തമാക്കിയതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. പഴയ സാരി, ഉപേക്ഷിക്കപ്പെട്ട ടിന്‍ ഷീറ്റുകള്‍ തുടങ്ങിയവ കൊണ്ട് നിര്‍മ്മിച്ച പവലിയന്റെ അസാമാന്യമായ സൗന്ദര്യബോധം കാഴ്ചക്കാരന് അനുഭവപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെയും സര്‍ക്കാരിന്റെയും, അഭ്യുദയകാംക്ഷികളുടെയും പിന്തുണയാണ് ഈ പുരസ്‌കാരലബ്ധിക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി ബിനാലെ മൂന്നാം ലക്കത്തില്‍ പങ്കെടുത്ത ആര്‍ക്കിടെക്ട് കൂടിയാണ് ടോണി ജോസഫ്. പൂര്‍ണമായും കൊച്ചിയില്‍ നിന്ന് ശേഖരിച്ച പുന: സംസ്‌കൃത ഉത്പന്നങ്ങള്‍ കൊണ്ടായിരുന്നു നിര്‍മ്മാണം. 4,157 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ശീതീകരിച്ച പവലിയനില്‍ ഒരുക്കിയ ആംഫി തിയേറ്ററില്‍ 300 പേരെ ഉള്‍ക്കൊള്ളിക്കാനാകുമായിരുന്നു. പശ്ചിമ കൊച്ചിയിലെ ആളൊഴിഞ്ഞ പാണ്ടിക ശാലകളും നശിച്ചു തുടങ്ങിയ ചരിത്ര ശേഷിപ്പുകളുമാണ് ഇത്തരമൊരു പവലിയന്റെ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top