തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷന് (ടിഎന്‍ജിഇഎ) മുന്‍കൈയ്യെടുത്താണ് തുക കൈമാറുന്നത്. ഏകദേശം 200 കോടി രൂപയാണ് നല്കാന് ഉദ്യേശിക്കുന്നതെന്ന് ടിഎന്‍ജിഇഎ സംസ്ഥാന സെക്രട്ടറി സി.ആര്.രാജ്കുമാര് അറിയിച്ചു.
കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ അരിയും, അവശ്യസാധനങ്ങളും വസ്ത്രങ്ങളും തമിഴ്നാട് ജീവനക്കാര്‍ മുന്‍പ് തന്നെ കേരളത്തില്‍ എത്തിച്ചിരുന്നു. രണ്ടാമത്തെ ലോഡ് ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എത്തിച്ചു. മുന്‍പ് ഇടുക്കി ജില്ലയിലേക്കായിരുന്നു അവശ്യസാധനങ്ങളുമായുളള ആദ്യ ലോഡ് എത്തിയിരുന്നത്.