ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനും സീനിയര്‍ മെത്രാപ്പൊലീത്തയുമായ തോമസ് മാര്‍ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് കബറിടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഓതറ സെന്റ് ജോര്‍ജ് ദയറയിലാണ് സംസ്കാരം.
ചെങ്ങന്നൂര്‍ പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതിക ശരീരം ഉച്ചക്ക് ഒരു മണിയോടെ വിലാപയാത്രയായി പുത്തന്‍കാവ്, ചെങ്ങന്നൂര്‍, കല്ലിശ്ശേരി വഴി ഓതറ സെന്റ് ജോര്‍ജ് പള്ളിയില്‍ എത്തിക്കും. ബേസേലിയോ മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെയും വിവിധ തിരുമേനിമാരുടെയും വൈദികരുടെയും നേതൃത്വത്തിലാണ് സംസ്കാര ശുശ്രൂഷ.