ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവിയിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെ അധിക്ഷേപിച്ച് സംസാരിച്ച് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടിവിയുടെയും അര്‍ണബിന്റെ ഫെയ്സ്ബുക്ക്,ട്വിറ്റര്‍ അക്കൗണ്ടുകളിലെല്ലാം മലയാളികളുടെ പരിഹാസച്ചുവയുളള കമന്റുകളും ട്രോളുകളും നിറയുകയാണ്.
മലയാളികളും അര്‍ണാബ് ഗോസ്വാമിയുമായുള്ള ആദ്യ സോഷ്യല്‍ മീഡിയ യുദ്ധത്തിന് ഒരു വര്‍ഷമാകുമ്പോഴാണ് വീണ്ടും അടുത്തതിന് കളമൊരുങ്ങിയിരിക്കുന്നത്. പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് താന്‍ കണ്ടതില്‍ വച്ചേറ്റവും നാണംകെട്ട ജനതയാണ് ഈ വിഭാഗം എന്ന പ്രയോഗമാണ് മലയാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്.
കേരളത്തിന് യുഎഇ 700 കോടി രൂപ സഹായവാഗ്ദാനം നല്‍കിയെന്ന വാര്‍ത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റിപബ്ളിക് ടിവി ചര്‍ച്ച സംഘടിപ്പിച്ചത്. ഇതിന്റെ ആമുഖത്തിലാണ് കേന്ദ്രത്തിന്റെ നിലപാടിനെ എതിര്‍ക്കുന്ന കേരളത്തെ വിമര്‍ശിച്ച് അര്‍ണബ് രൂക്ഷപരിഹാസം നടത്തിയത്. മലയാളികള്‍ നുണ പറയുകയാണെന്ന് സ്ഥാപിക്കാനായിരുന്നു അര്‍ണബ് ശ്രമിച്ചത്. വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്സുമാണെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍.
ആരാണ് നുണ പ്രചരിപ്പിക്കുന്നത് എന്ന് ചോദിച്ചായിരുന്നു അര്‍ണബ് പാനലിസ്റ്റുകള്‍ക്ക് നേരെ തിരിഞ്ഞത്. നിമിഷങ്ങള്‍ക്കകം അര്‍ണബിനെ ചീത്തവിളിച്ചും പരിഹസിച്ചുമുള്ള കമന്റുകളും ട്രോളുകളുമായി സോഷ്യല്‍മീഡിയ നിറഞ്ഞു. അര്‍ണബ് ബിജെപിയുടെയും മോദിയുടെയും വളര്‍ത്തുനായ ആണെന്നതു മുതല്‍ കേരളത്തിലെ തെരുവിലൂടെ നടക്കാനുള്ള ധൈര്യമുണ്ടോ എന്ന വെല്ലുവിളി വരെ കമന്റുകളില്‍ നിറയുകയാണ്. കൂടുതല്‍ കമന്റുകളും മലയാളത്തില്‍ തന്നെയാണ് എന്ന പ്രത്യേകതയുമുണ്ട്.