Breaking News

പൂക്കളങ്ങളും പൂവിളികളുമില്ലാതെ ഇന്ന് തിരുവോണം

പൂക്കളങ്ങളും പൂവിളികളുമില്ലാതെ ഇന്ന് തിരുവോണം. പ്രളയദുരിതത്തിനിടെയിലാണ് മലയാളികളുടെ ഇത്തവണത്തെ ഓണം. പൂക്കളമൊരുങ്ങേണ്ട മുറ്റങ്ങളിലൊക്കെ ചെളിയും മലിന്യവും നിറഞ്ഞു കിടക്കുകയാണ്. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ദുരിതാശ്വാസക്യാപുകളില്‍ കഴിയുന്നവര്‍ എല്ലാവരും ഒന്നായി പൂക്കളവും സദ്യയും ഒരുക്കി ദുരിത ദിവസങ്ങളെ മറക്കാന്‍ ശ്രമിക്കുകയാണ്.

പ്രളയം വിഴുങ്ങിയ കേരളത്തെ വീണ്ടെടുക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി എന്നതാണ് ഈ ഓണക്കാലത്തെ നന്മയുടെ കാഴ്ച. ഓണത്തിനായി കരുതിവെച്ചതെല്ലാം ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്ക് എത്തിച്ച് നല്‍കാന്‍ ജാതിമത രാഷ്ട്രീയഭേദമന്യേ മലയാളികള്‍ മത്സരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ നേരത്തേ റദ്ദാക്കിയിരുന്നു. മറ്റ് ക്ലബുകളും സംഘടനകളും ഓണാഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മലയാള സിനിമയിലും ഓണറിലീസുകളില്ല.

പ്രളയം വിപണിയെയും കാര്യമായി ബാധിച്ചു. ഓണത്തിനായി എത്തിച്ച നിരവധി സാധനങ്ങള്‍ വ്യാപാരികള്‍ക്ക് നഷ്ടമായി. കാര്‍ഷിക മേഖലയ്ക്കും പ്രളയം കനത്ത തിരിച്ചടിയാണ് നല്‍കിയത്. ദുരിതങ്ങള്‍ എല്ലാം മറന്ന് നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം പ്രത്യാശയുടെ നാളേക്കായി…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top