ദുരിതാശ്വാസ ക്യാമ്പില്‍ ജിമ്മിക്കി കമ്മല്‍ ഡാന്‍സ് കളിച്ച ആസിയ ബീവി സിനിമയിലേക്ക്. കിസ്മത്ത് എന്ന ചിത്രത്തിന്റെ സംവിധായകന് ഷാനവാസ് ബാവക്കുട്ടി വിനായകനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ആസിയ ബീവിയെ വിളിച്ചത്.
വാടക വീട്ടില്‍ വെള്ളം കയറിയത് മൂലം ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ ആസിയ ബീവി കുട്ടികള്‍ക്കൊപ്പം ഹിറ്റ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ കണ്ടാണ് സംവിധായകന്റെ ക്ഷണം. വൈറ്റില ഹബ്ബിലെ ട്രാഫിക്ക് വാര്ഡന് ആണ് ആസിയ ബീവി. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു മനുഷ്യര്‍ക്ക് തന്റെ നൃത്തം സന്തോഷം ഉളവാക്കിയങ്കില് അതില്പരം സന്തോഷം വേറെ ഇല്ല എന്ന് ആസിയ ബീവി പറയുന്നു.