ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ നിറവിലാണ്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാനകര്‍മങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ ആഘോഷം കൂടിയാണിത്. പള്ളികളും ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്കാരത്തിനായി സജ്ജമായി.
കേരളത്തിലെ പ്രളയക്കെടുതികള്ക്കിടെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതിനിടെ കേരളത്തിലെ പ്രളയക്കെടുതികള്‍ നേരിടാന്‍ യുഎഇ 600 കോടി നല്‍കുമെന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് കേരളം കേട്ടത്. ബലിപെരുന്നാളിന്റെ യഥാര്‍ത്ഥ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതായി അറബ് രാജ്യങ്ങളുടെ മാതൃകാപരമായ നടപടി. പ്രവാചകന് ഇബ്രാഹിമിന്റെയും മകന് ഇസ്മായിലിന്റെയും ത്യാഗസ്മരണയിലാണ് ലോകമെമ്പാടുമുളള മുസ്ളിം മത വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. ലക്ഷകണക്കിന് മലയാളി പ്രവാസികളാണ് ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.