sunday feature

‘സ്റ്റോറീസ്’ : കഥകള്‍ മെനയുന്ന വീടൊരുക്കാം

ഒരു വീടിന്റെ അകത്തളം എങ്ങനെ സൗന്ദര്യവല്‍ക്കരിക്കാം എന്ന് നിങ്ങള്‍ ചിന്തിക്കുമ്പോള്‍ അതിന് പിന്നില്‍ സൗന്ദര്യബോധത്തിന്റെ പല പല സ്വപ്‌നങ്ങള്‍ മനസ്സില്‍ ചിറക് വിടര്‍ത്തും. പുതുതായി നിര്‍മിച്ച വീടാണെങ്കില്‍ എങ്ങനെ ഏറ്റവും മോടിയോടെ വീട് അലങ്കരിക്കാം എന്ന ചിന്ത മാത്രമാവും മനസ്സില്‍ സൂക്ഷിക്കുക. സ്വന്തം വീട് എങ്ങനെ ആശയങ്ങള്‍ക്കനുസരിച്ച് ഭംഗിയാക്കും എന്നാവും ഭാര്യയും ഭര്‍ത്താവും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുക. ചുമരിലെ നിറങ്ങള്‍ മുതല്‍ ഫ്‌ളോറിലെ കാര്‍പ്പറ്റ് വരെ തെരഞ്ഞെടുക്കാന്‍ പിന്നെയൊരു നെട്ടോട്ടമാണ്.

ഇന്റര്‍നെറ്റിലും, ഇന്റീരിയര്‍ വെബ്‌സൈറ്റുകളിലും എത്ര പരതിയാലും സ്വന്തം ഇഷ്ടപ്രകാരം ഇവയൊന്നും ലഭിച്ചെന്നുവരില്ല. പുറമെയുള്ള ആര്‍ക്കിടെക്റ്റുകളുടെ സഹായം തേടുന്നവര്‍ക്ക് അവര്‍ നിര്‍ദേശിക്കുന്ന തരത്തിലുള്ള ഫര്‍ണീച്ചറുകളും ആകര്‍ഷകമായ അലങ്കാരങ്ങളും,കളിമണ്‍പാത്രങ്ങളും,കിടക്കവിരികളും,കട്ടിലും, അലമാരകളും,മറ്റ് വീട്ടുപകരണങ്ങളും എളുപ്പത്തില്‍ കിട്ടിയെന്ന് വരില്ല. ഇനി മനസ്സിനിണങ്ങിയവ കിട്ടിയാല്‍ തന്നെ പല പല കടകള്‍ കയറിയിറങ്ങി എളുപ്പത്തില്‍ മനസ്സ് മടുക്കും.

സൗന്ദര്യബോധം തുളുമ്പുന്ന ഒരേ മേല്‍ക്കൂരക്ക് കീഴെ തന്നെ ഒരു വീട് ഫര്‍ണ്ണീഷ് ചെയ്യുന്ന വിദേശീയവും സ്വദേശീയവുമായ എല്ലാ ഡെക്കറേഷന്‍ ഉല്‍പ്പന്നങ്ങളും ലഭിക്കുന്ന ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷന്‍ ഷോറൂമാണ് ‘സ്‌റ്റോറീസ്’.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സപ്റ്റ്‌സിന്റെ ഏറ്റവും പുതിയ കൊച്ചി പാലാരിവട്ടത്തെ ഷോറൂമാണ് സ്‌റ്റോറീസ്. സ്‌റ്റോറിസിന്റെ (സെയ്റ്റ് ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ) ഡയറക്ടര്‍ ഫാഹിം അബ്ദുള്‍ മാജിദ് കേരളവിഷന്‍ ഓണ്‍ലൈനിനോട് പറഞ്ഞു.

ബോളിവുഡ് താരസുന്ദരി കാജല്‍ അഗര്‍വാള്‍ ഓഗസ്റ്റ് 4 ന് ഉദ്ഘാടനം ചെയ്ത ഈ ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷന്‍ ഷോറൂം, ഉല്‍പ്പന്ന വൈവിധ്യം കൊണ്ട് മാത്രമല്ല ഇന്റീരിയര്‍ ഡിസൈന്‍ സൗന്ദര്യസങ്കല്‍പ്പങ്ങളുടെ ഒരു കലവറ കൂടിയാണ്.

ബാംഗ്ലൂരിലും കോഴിക്കോടും ഷോറൂം തുറന്നതിന് ശേഷമാണ് ഫാഷന്‍ തലസ്ഥാനമായ കൊച്ചിയിലെ പാലാരിവട്ടത്ത് ‘സ്‌റ്റോറീസ്’ തുറക്കുന്നത്. മൂന്നു നിലകളിലായി ഒരുലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ ഷോറൂം,ഷോപ്പിങ്ങിന് വേറിട്ടൊരു പുതിയ അനുഭവമാണെന്നാണ് ഷോപ്പിങ്ങിനായി എത്തിയ ജോളി വര്‍ഗ്ഗീസ് പറയുന്നു.

”ഒരു കാപ്പി നുകര്‍ന്ന് സമയമെടുത്ത് വൈവിധ്യമാര്‍ന്ന ഡെക്കാര്‍ ഫര്‍ണീഷിങ്ങ് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നത് കേരളത്തില്‍ ഇതാദ്യമാണ്. ശരിക്കും വിദേശത്ത് ഷോപ്പിങ്ങ് ചെയ്യുന്ന അതേ അനുഭവം” സ്‌റ്റോറീസിന്റെ കഫ്റ്റീരിയയിലിരുന്ന് ജോളി പറയുന്നു.

”അതിമനോഹരമായ സ്‌റ്റോറീസിന്റെ കാഴ്ചകള്‍ വിവരിച്ച് കൊണ്ട് ഫാഹിം കോഫി ഷോപ്പിന്റെ സെല്ലിങ്ങ് സ്ട്രാറ്റജി വെളിവാക്കി. മണിക്കൂറുകളോളം ഫര്‍ണിഷിങ് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്ത ശേഷം ഒരു കാപ്പി കഴിക്കുന്നത് പ്രത്യേക അനുഭവമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ഒരു കോഫി ഷോപ്പിങ്ങ് അനുഭവം കേരളീയര്‍ക്ക് അത്ര പരിചയമുണ്ടാവില്ല.”

സ്‌റ്റോറീസിന്റെ ഫ്‌ളോറിലൂടെ നടക്കുമ്പോള്‍ വൈവിധ്യമേറിയ വിവിധ ഫര്‍ണീഷിങ് ഉല്‍പ്പന്നങ്ങളുടെ ശ്രേണിയാണ് കാണുന്നത്. ഏതാണ്ട് 19 വ്യത്യസ്തരാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച് ഇറക്കുമതി ചെയ്ത ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് ഈ പുതിയ ഷോറൂമുകളില്‍ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നത്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോണെറ്റ് ഗ്രൂപ്പ് 2010 ല്‍ തുടക്കമിട്ടതാണ്. സ്‌റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്‌സ്. ആരോഗ്യരക്ഷ, ടെലികോം, ഫിനാന്‍സ്, റീടെയ്ല്‍ ആതിഥേയ വ്യവസായം എന്നീ മേഖലകളിലായി മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ആഫ്രിക്ക, യു.കെ എന്നിവിടങ്ങളില്‍ ഗ്രൂപ്പിന് ബിസിനസ് സംരംഭങ്ങളുണ്ട്.

”സ്‌റ്റോറീസിലുള്ള ആകര്‍ഷകമായ ഫര്‍ണീച്ചറുകളില്‍ ഭൂരിപക്ഷവും ഇറക്കുമതി ചെയ്തിരിക്കുന്നത്. മലേഷ്യ, തായ്‌ലണ്ട്, ടര്‍ക്കി,വിയറ്റ്‌നാം,ചൈന എന്നീ വിദേശരാജ്യങ്ങളില്‍ നിന്നാണ്. ലളിതവും ആനുകാലികവുമായ പുതിയ ഡിസൈന്‍ ഫര്‍ണീച്ചറുകളാണ് വില്‍പ്പനക്കായി നിരത്തിയിരിക്കുന്നത്” ഫാഹിം വിശദീകരിച്ചു.

വെറുതെ കുറെ ഉല്‍പ്പന്നങ്ങള്‍ വലിച്ച് വാരി വില്‍പ്പനക്ക് വെച്ചിരിക്കുന്ന ഫര്‍ണീഷിങ് കടകളുടെ പതിവ് രീതി പൊളിച്ചെഴുതിയാണ് ‘സ്‌റ്റോറീസ്’ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കട്ടിലാണെങ്കിലും തീന്‍ മേശയാണെങ്കിലും,ഫര്‍ണീച്ചറാണെങ്കിലും ഫര്‍ണീഷിങ്ങില്‍ ഉല്‍പ്പന്നങ്ങളെല്ലാം വീട്ടില്‍ എങ്ങനെ സജ്ജീകരിച്ചിരിക്കുന്ന രീതിയില്‍ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്” ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വളരെ വേഗം തെരഞ്ഞെടുക്കാനും സ്വന്തം വീട്ടില്‍ ഇതൊക്കെ ക്രമീകരിക്കുമ്പോള്‍ എങ്ങനെയുണ്ടാവുമെന്ന് മുന്‍കൂട്ടി കാണാനും സാധിക്കുന്നു” വില്‍പ്പനയുടെ ചുമതല വഹിക്കുന്ന സെയില്‍സ് തലവന്‍ വിശദീകരിച്ചു.

സ്‌റ്റോറീസിലെ ക്രോക്കറി വിഭാഗത്തിലെ വിവിധ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകവും ഒപ്പം തന്നെ കൗതുകകരവുമാണ്. ഇത് വരെ കാണാത്ത ഡിന്നര്‍ സെറ്റുകളും, പാന്ററി യൂണിറ്റുകളും പുതുമയുള്ളതാണ്.

പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഏറെ സുരക്ഷിതമായ ഉയരമില്ലാത്ത ‘വിക്ടോറിയ കോട്ട്’ ഏറെ പേരെ ആകര്‍ഷിക്കുന്നുണ്ട്. ഏകദേശം 37,600 രൂപ വിലയുളള ഇത്തരം നിരവധി കട്ടിലുകള്‍ ഒരു ഫ്‌ളോറില്‍ മാറ്റ്‌റസ് ഉള്‍പ്പടെ മനോഹരമായി നിരത്തിയിട്ടുണ്ട്. മിക്കവയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവയാണ്.

ഇന്ത്യന്‍ നിര്‍മ്മിതമായ ‘രാജയോഗം കട്ടില്‍’ കാഴ്ചക്ക് പ്രൗഢി മാത്രമല്ല വിലയിലും മുന്‍നിരയിലാണ്. 1,23,930 രൂപയാണ് വില.

അടുക്കളക്ക് ആവശ്യമായ ഇറക്കുമതി ചെയ്ത നൂതനമായ ക്രൂയറ്റ് സെറ്റ്, കണ്ടെയ്‌നറുകള്‍, ജഗ്, ബൗള്‍,കോഫിസെറ്റ്, ഏപ്രണുകള്‍ എന്നിവയില്‍ നിന്ന്  യഥേഷ്ടം തെരഞ്ഞെടുക്കാം. ഇവയില്‍ പലതും നമ്മള്‍ കണ്ടുപരിചയിച്ച ഉല്‍പ്പന്നങ്ങളില്‍ നിന്ന് രൂപകല്‍പ്പനയിലും ഗുണമേന്മയിലും ഏറെ മുന്നിലാണ്.

ഫിനിഷിങ്ങിലേറെ പ്രത്യേകതയുള്ള ലാംബ് ഷെയ്ഡുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരമാണ് സ്‌റ്റോറീസിന്റെ സവിശേഷത. തൂക്ക് വിളക്കുകളാണ് മറ്റൊരു ആകര്‍ഷണം. ടര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന ഇവയോരോന്നും പൗരാണിക വിളക്കുരൂപങ്ങളാണ്.

ഒട്ടേറെ പുതുമകളുളള ഫോട്ടോ ഫെയിമുകള്‍ രൂപ ഭംഗികൊണ്ട് മാത്രമല്ല നിറങ്ങളുടെ വൈവിധ്യം കൊണ്ടും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ”എല്ലാ വിഭാഗക്കാരുടെയും കീശയിലൊതുങ്ങുന്ന വിലക്കുള്ള സാധനങ്ങള്‍ ഞങ്ങള്‍ സ്‌റ്റോറീസില്‍ വില്‍പ്പനക്കായി നിരത്തിയിട്ടുണ്ട്. ചെറിയതും വലുതുമായ ഉല്‍പ്പന്നങ്ങള്‍ ചെറുകിട, ഇടത്തരം, വന്‍കിട ഉപഭോക്താക്കളേ ലക്ഷ്യമിട്ടാണ് എത്തിച്ചിരിക്കുന്നത്’ സ്‌റ്റോറീസില്‍ മറ്റൊരു ഡയറക്ടറായ കെ.വി. ജുവൈദ് പറഞ്ഞു.

കലൈറ്റ് ബ്രാന്‍ഡിലുള്ള ഹോം തീയറ്റര്‍ ദൃശ്യശ്രാവ്യവിസ്മയം തന്നെയാണ്. ഔറോ ത്രിഡി സാങ്കേതിക പിന്‍ബലത്തില്‍ ഫോര്‍ കെ പ്രൊജക്ടറുള്ള ഈ ഹോം തീയറ്റര്‍ സ്റ്റോറീസിന്റെ മാത്രം പ്രത്യേകതയാണു നാല് ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെയുള്ള കലൈറ്റ് ബ്രാന്‍ഡ് ഹോം തീയറ്ററാണ് ഇവിടെ വില്‍പ്പനക്കുളളത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചാണ് സെറ്റ് ചെയ്ത നല്‍കുന്നത്.” ജുവൈദ് പറഞ്ഞു. സിനിമ കാണുമ്പോള്‍ പുറത്ത് ആരെങ്കിലുമെത്തിയാല്‍ അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ തെളിയും. അവരോട് ഹോം തീയറ്ററിലിരുന്ന് തന്നെ നിര്‍ദേശം നല്‍കാനും ആശയവിനിമയം ചെയ്യാനും സാധിക്കും ഐപാഡ് വഴി വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഇലക്ട്രിക്ക് സ്വിച്ചുകളും നിയന്ത്രിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ലോക പ്രശസ്ത ബൗവേഴ്‌സ് ആന്‍ഡ് വില്‍കിന്‍സ് സ്പീക്കര്‍ സിസ്‌ററമാണ് ഈ ഹോം തീയറ്ററിന്റെ എടുത്ത് പറയത്തക്ക സവിശേഷത.

ഉപഭോക്താക്കള്‍ക്ക് ഓഡിയോ വീഡിയോ ഹോം തീയറ്റര്‍ രംഗത്ത് പുതിയൊരു അനുഭവം സൃഷ്ടിക്കുകയാണ് സ്റ്റോറീസിന്റെ ലക്ഷ്യം. ഇവിടെ വന്ന് ഈ ദൃശ്യ ശ്രാവ്യ വിസ്മയം അവര്‍ സ്വയം തിരിച്ചറിയാനുളള ഹോം തീയറ്റര്‍ ഇവിടെ തന്നെ ഞങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. തെല്ല് അഭിമാനത്തോടെയാണ് ഹോം തീയറ്ററിലിരുന്ന് ജുവൈദ് വിശദീകരിച്ച് തരുന്നത്.

ഷോപ്പിങ്ങ് ഒരു പുതിയ അനുഭവമാക്കുകയാണ് സ്റ്റോറീസ്. ഒരു അന്താരാഷ്ട്ര നിലവാരമുള്ള പുതിയ അനുഭവമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top