ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വീണ്ടും മണ്ണിടിഞ്ഞു. രണ്ടു ദിവസമായി കുതിരാനില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങള്‍ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. ഇതോടെ തൃശൂര്‍-പാലക്കാട് റൂട്ടില്‍ ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്.
പാലക്കാടേക്ക് പോകാന്‍ കഴിയാതെ നിരവധി വാഹനങ്ങളാണ് കുരുങ്ങിക്കിടക്കുന്നത്. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാല്‍ പട്ടാമ്പി വഴിയും പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കുതിരാനിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. വൈകിട്ടോടെ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.