Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍നിന്നു ഘട്ടംഘട്ടമായി കുറയ്ക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വെള്ളം തുറന്നുവിടുമ്പോള്‍ ജനങ്ങളെ ബാധിക്കരുതെന്ന് കോടതി പറഞ്ഞു.

നാഷനല്‍ ക്രൈസിസ് മാനേജ്‌മെന്റ് സമിതി, മുല്ലപ്പെരിയാര്‍ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്ന് ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിലാണു തീരുമാനം.

ജലനിരപ്പ് എത്ര കുറയ്ക്കുമെന്ന കാര്യത്തിലും വെള്ളം എവിടേക്ക് തുറന്നുവിടുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. സാഹചര്യം പരിശോധിച്ച ശേഷം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കും. അണക്കെട്ടിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടി കുറയ്ക്കുമെന്നാണ് കരുതുന്നത്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top