തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പെട്ട രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗജന്യമാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. പ്രളയ ബാധിരുടെ ചികില്‍സ ഏറ്റെടുക്കാന്‍ 5000 ഡോക്ടര്‍മാരുടെ സംഘമെത്തും.
ലക്ഷക്കണക്കിന് ആള്ക്കാര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യത കൂടുതല്‍ ഉണ്ടെന്നും അതിനെ തടയാന്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.