കേരളത്തിലെ മഴക്കെടുതി കണക്കിലെടുത്ത് ടിക്കറ്റ്-സേവന നിരക്കുകളില്‍ ഇളവ് നല്കി എയര്‍ ഇന്ത്യ. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ടിക്കറ്റ് റദ്ദാക്കിയാല്‍ ഫൈന്‍ ഈടാക്കില്ല, മുഴുവന്‍ തുകയും തിരിച്ചുതരും.
സെക്ടറുകള്‍ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയില്‍നിന്നു മാത്രം 92 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനു ദുബായിലേക്കുള്ളത്. ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പുതിയ ഇളവ് വഴി സൗജന്യമായി യാത്രാ തിയ്യതി മാറ്റുവാനും പുറപ്പെടുന്ന സ്ഥലം മാറ്റുവാനും സാധിക്കും.