കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ടസ് പൗഡറില്‍ നിന്നുള്ള ആദ്യത്തെ ലിക്വിഡ് ഹാന്‍ഡ് വാഷ് ആയ പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് അവതരിപ്പിച്ചു. വെറും 15 രൂപ വിലയിലാണിത് പുറത്തിറക്കിയിരിക്കുന്നത്.
15 രൂപയെന്ന അത്യാകര്‍ഷകമായ നിരക്കില്‍ ലഭ്യമാക്കുന്ന പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് സാഷേ പാക്കറ്റ് ഉപയോഗിച്ച് 200 മില്ലീ ലീറ്റര്‍ ഹാന്‍ഡ് വാഷ് തയ്യാറാക്കാമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ ഇന്ത്യാ-സാര്‍ക്ക് സി.ഇ.ഒ. സുനില്‍ കത്താരിയ ചൂണ്ടിക്കാട്ടി.
പ്രൊട്ടക്ട് മിസ്റ്റര്‍ മാജിക് പൗഡര്‍ മാത്രമുള്ള സാഷേ പാക്കറ്റിലും, കാലിയായ ബോട്ടിലും,പൗഡറും അടക്കമുള്ള കോമ്പി പാക്കിലും ലഭ്യമാണ്.