Breaking News

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജി വച്ച ഇപി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ. രാജിവച്ച് 22 മാസത്തിനു ശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. പിണറായി മന്ത്രിസഭയിലെ ഇരുപതാമത്തെ മന്ത്രിയായാണ് ജയരാജന്‍ മടങ്ങിവരുന്നത്.. രാജിവച്ച് പുറത്തുപോയപ്പോള്‍ ഉണ്ടായിരുന്ന വ്യവസായം, വാണിജ്യം, കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുന്നത്.

അതേസമയം ജയരാജനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. അഴിമതി കണ്ടെത്തിയതിന്റെ പേരില്‍ പുറത്താക്കിയ ഒരാളെ തിരിച്ചെടുക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാല്‍ തന്റെ കരുത്ത് ജനങ്ങളും പാര്‍ട്ടിയുമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. തന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്നായിരുന്ന ആഗ്രഹമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ മാസം അമേരിക്കയിലേക്ക് ചികിത്സയ്ക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമതല കൂടി ജയരാജന് കിട്ടുമെന്നാണ് കരുതുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top