മഴ ശക്തമായി തുടരുന്നതിനാല്‍ വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഉയര്‍ത്തിയത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും.
എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞു. അതേസമയം ജലനിരപ്പില്‍ കുറവുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ അടയ്ക്കില്ലെന്നാണ് വിവരം.