ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.76 അടിയായി ഉയര്‍ന്നു. സെക്കന്റില്‍ 8 ലക്ഷം ലിറ്റര്‍
വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കി വിടുന്നത്. ആദ്യമായാണ് ഇത്രയും വെള്ളം തുറന്നുവിടുന്നത്. ഇതുവരെ സെക്കന്റില്‍ 6 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കി വിട്ടിരുന്നത്. ശക്തമായ മഴ തുടരുന്ന ഇടുക്കി ഡാമിലേക്ക് സെക്കന്റില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്.
പെരിയാറിലെ ജലനിരപ്പും വീണ്ടും ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് ഇനിയും വര്‍ധിച്ചാല്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവരും.