Entertainment

അഭിഷേക് ബച്ചന്റെ പ്രണയചിത്രം മന്‍മര്‍സിയാന്റെ ട്രെയിലര്‍ കാണാം

രണ്ടു വര്‍ഷത്തിനു ശേഷം അഭിഷേക് ബച്ചന്‍ നായകനായെത്തുന്ന പ്രണയചിത്രം മന്‍മര്‍സിയാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുരാഗ് കശ്യപ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനൊപ്പം വിക്കി കൗശലും നായകനാകുന്നു. തപ്‌സിയാണ് നായിക. പുതിയ പരിവേഷത്തോടെ അഭിഷേക് ബച്ചന്‍ ചിത്രത്തിലെത്തുന്നത് ആരാധകരുടെ മനം കവരുമെന്ന് പ്രതീക്ഷിക്കാം.

പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി മികച്ച ഗാനങ്ങളും ചിത്രത്തിലുണ്ട്.അമിത് ത്രിവേദിയാണ്
ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അഷ്‌നൂര്‍ കൗര്‍,അക്ഷയ് അറോറ, പവന്‍ മല്‍ഹോത്ര, ഗുര്‍പീത് ഭങ്കു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. ഫാന്റം ഫിലിംസിന്റെ ബാനറില്‍ ആനന്ദ് എല്‍. റായാണ് ചിത്രം നിര്‍മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top