രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞടുപ്പില്‍ എന്‍ഡിഎയുടെ ഹരിവംശ് നാരായണ്‍ സിംഗ് 125 വോട്ടുകള്‍ നേടി വിജയിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബി.കെ ഹരിപ്രസാദിന് 98 വോട്ടുകളാണ് ലഭിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ടിആര്‍എസും ബിജു ജനതാദളും എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ജനതാദള്‍ യൂണൈറ്റഡിന്റെ രാജ്യസഭാംഗമാണ് ഹരിവംശ്. മുന്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ഹരിവംശ്
2014ലാണ് രാജ്യസഭയിലെത്തിയത്.
രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞടുപ്പില്‍ എന്‍ഡിഎയ്ക്ക് ജയം
By
August 9, 2018 12:00 pm