Entertainment

വിടിവിക്ക് രണ്ടാം പതിപ്പ് ഒരുങ്ങുന്നു

സിനിമാ പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ ഇതാ ഒരു പുതിയ വാര്‍ത്ത കൂടി. പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ച വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന് രണ്ടാം പതിപ്പ് ഒരുങ്ങുന്നു എന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

2010ലാണ് ചിമ്പുവിനേയും ത്രിഷയേയും പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ വിടിവി സംവിധാനം ചെയ്യുന്നത്. ചിമ്പുവിന് വലിയ പ്രേക്ഷക സമ്മതിനേടിക്കൊടുത്ത ചിത്രമാണ് വിണ്ണെത്താണ്ടി വരുവായ.

സൂപ്പര്‍ ഹിറ്റായി തകര്‍ത്തോടിയ ചിത്രത്തിന് 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറക്കുന്നത്. ഇതിനിടയില്‍ ഗൗതം മേനോനും ചിമ്പുവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവുകയും ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മാധവനായിരിക്കും നായകന്‍ എന്നൊക്കെയുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

എന്നാല്‍ ചിമ്പുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെ ചിമ്പുതന്നെയാകും ചിത്രത്തില്‍ നായകനെന്ന് ഗൗതം മേനോന്‍ വ്യക്തമാക്കി. രണ്ടാം പതിപ്പില്‍ നായിക പക്ഷെ ത്രിഷയല്ല. തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌കയാകും വിടിവി ടുവില്‍ ചിമ്പുവിന്റെ നായികയായെത്തുക എന്നാണ് കോളിവുഡില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top