Kerala

ഇങ്ങനെയാണ് ദേശസ്‌നേഹം കാണിക്കുന്നതെങ്കില്‍ നിങ്ങള്‍ വഞ്ചിതരാകും

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിരവധി പേര്‍ ദേശിയ പതാകയുടെ നിറത്തില്‍ വാട്ട്‌സ്ആപ്പ് ഡിസ്‌പ്ലേ പിക്ച്ചര്‍ സെറ്റ് ചെയ്യാറുണ്ട്. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും ഇത്തരത്തില്‍ ദേശസ്‌നേഹം പ്രകടമാക്കുന്നതുമൊക്കെ നല്ലതു തന്നെ. എന്നാല്‍ ഇത്തരത്തിലുളള ചിത്രങ്ങള്‍ നല്‍കുന്ന ചില ആപ്ലിക്കേഷനുകള്‍ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയാക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്. കേരളപോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാട്ട്സാപ്പില്‍ ഡിപി ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസയോഗ്യമല്ലാത്ത ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യതയും നിലനില്ക്കുന്നുണ്ട്. ദേശസ്നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വേളയില്‍ പരമാവധി പേര്‍ ഇത് ഉപയോഗിക്കും എന്ന് ഉറപ്പുളളത് കൊണ്ടാണ് അവ പ്രചരിപ്പിക്കപ്പെടുന്നതും. ആയതിനാല്‍ ഇത്തരം ഇമേജ് / വീഡിയോ ആപ്ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാനും രാജ്യസ്നേഹം ഉയര്‍ത്തിപ്പിടിക്കുവാനും നാം എന്നും പ്രതിജ്ഞാബദ്ധരാണ്. നാം നെഞ്ചിലേറ്റുന്ന ദേശസ്നേഹത്തിന്റെ തിളക്കം കുറയാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകരുത്. വ്യാജസന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നമുക്ക് ജാഗ്രത പാലിക്കാം. ഈ വിഷയത്തില്‍ കേരള പോലീസിന്റേതെന്ന് സൂചിപ്പിക്കുന്ന പ്രതികരണം തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top