Kerala

വെളളപ്പൊക്കക്കെടുതി; കേന്ദ്രസംഘം ആലപ്പുഴ സന്ദര്‍ശിക്കുന്നു

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കം വരുത്തിവച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ആലപ്പുഴ സന്ദര്‍ശിക്കുന്നു. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ കളക്ടറും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഉച്ചയ്ക്ക് ശേഷം അമ്പലപ്പുഴ താലൂക്കിലെ മാധവമുക്ക്, വളഞ്ഞവഴി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. പിന്നീട് തൃപ്പെരുന്തുറ, കുരട്ടിശ്ശേരി, കാര്‍ത്തികപ്പള്ളി താലൂക്കിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തേക്ക് പോകും. കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് എന്നിവിടങ്ങളാണ് കേന്ദ്രസംഘം പ്രധാനമായും സന്ദര്‍ശിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top