Latest News

ഇന്ത്യയില്‍ പ്രതിദിനം 4 ബലാല്‍സംഗം – സുപ്രീം കോടതി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആറുമണിക്കൂറില്‍ ഒരു സ്ത്രീയെങ്കിലും ബലാല്‍സംഗത്തിനിരയാകുന്നുണ്ടെന്ന് സുപ്രീം കോടതി. ബീഹാറിലെ ബാലമന്ദിരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസുകളിലെ വാദം കേള്‍ക്കലിനിടയിലാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചത്.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുപ്രകാരം 2016 ല്‍ മാത്രം 38,947 ബലാല്‍സംഗ കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ആറുമണിക്കൂറിലും ഒരു സ്ത്രീ ബലാല്‍സംഗത്തിന് ഇരയാകുന്നു. ഈ സാഹചര്യത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ തീരുവെന്ന് ജസ്‌ററിസുമാരായ ദീപക് ഗുപ്ത, കെ എം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.

ബീഹാറിലെ മുസാര്‍പുരിലെ ബാലികാമന്ദിരത്തില്‍ മാത്രം 42 പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് സോഷ്യല്‍ സയന്‍സസ് (ടി.ഐ.എസ്.എസ്) അന്വേഷണത്തില്‍ വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായവരെ മാധ്യമങ്ങള്‍ അഭിമുഖം നടത്തുന്നതിനെതിരെ കോടതി കര്‍ശനമായി വിമര്‍ശിച്ചിരുന്നു. ഇത് ഇരകളെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ്. സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളുടെ കണക്കെടുത്താലും വിമര്‍ശനങ്ങളുണ്ടായാലും കാര്യമായ മാറ്റങ്ങളോ നടപടികളോ ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top