കികി ചലഞ്ചുകാര്ക്കായി വീഡിയോ ട്രോളുമായി കേരള പോലീസ്. അപകടകരമായ കികി ചലഞ്ചുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് സെലിബ്രിറ്റികളടക്കം പലരും ചലഞ്ച് അനുകരിച്ചിരുന്നു. കികികളെ അഴിക്കുള്ളിലാക്കുന്ന വീഡിയോ ട്രോളുമായി കേരള പോലീസ് രംഗത്ത്.
കികി ചലഞ്ച് എന്നാല്‍ പാട്ടുപാടി കൊണ്ട് ഡാന്‍സ് കളിക്കുന്ന ഫ്രീക്കനാണ് വീഡിയോയില്‍ ആദ്യം താരമാകുന്നത്. ഡാന്‍സ് കളിച്ച് അവസാനം പോലീസ് ജീപ്പിനു മുന്നില്‍ അകപ്പെടുന്നു. പെട്ടുവെന്ന അവസ്ഥയിലിരിക്കുന്ന ഫ്രീക്കനെ ജീപ്പിലാക്കി കൊണ്ടുപോകുന്നതാണ് രംഗം. 26 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.
കനേഡിയന്‍ റാപ്പ് സിംഗറായ ഒബ്രി ഡ്രേക്ക് ഗ്രഹാമിന്റെ ഇന്‍ മൈ ഫീലിങ് എന്ന ഗാനത്തിലെ കികി ഡു യു ലൗ മി എന്ന വരിയാണ് ചലഞ്ച് വീഡിയോയിലെ ഗാനമായി വരുന്നത്. പതിയെ പോകുന്ന കാറില്‍ നിന്നിറങ്ങി പാട്ടിനൊപ്പം നൃത്തം വെക്കണം. കികി ചലഞ്ചിന് പ്രചാരമേറി വരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണവുമായി കേരളാപോലീസിന്റെ സൈബര്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരം നേടുന്നത്.