ഛത്തീസ്ഗഡിലെ സുഖ്മയില്‍ സുരക്ഷാ സൈന്യം പതിനാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തി. സുഖ്മയിലെ ഗോലപള്ളി കൊന്താ പൊലീസ് സ്റ്റേഷന് പരിധികളിലാണ് സംഭവം.
സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റമുട്ടലിലാണ് 14 പേര് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളില്‍ നിന്നും പതിനാറ് തോക്കുകളും പിടിച്ചെടുത്തു.