Latest News

ഓണാവധി : ബാംഗ്ലൂര്‍ ബസ്സ് നിരക്ക് 3000 കടന്നു

ബാംഗ്ലൂര്‍ : ഓണത്തിനോടനുബന്ധിച്ച് എന്തിനും വിലയേറുന്ന പോലെ നാട്ടില്‍ നിന്ന് ബാംഗ്ലൂര്‍ക്കുള്ള ബസ്സ് നിരക്കും കൂടുകയാണ്. 3000 ത്തിലേറെ രൂപ നല്‍കിയാല്‍ മാത്രമേ ഇനി മലയാളിക്ക് ഓണം ആഘോഷിച്ചതിനു ശേഷം തിരിച്ച് ബാംഗ്ലൂരെത്താനാകൂ. എറണാകുളത്ത് നിന്ന് 3170 രൂപയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ ദിവസം ട്രെയിനുകളിലേയും കെ.എസ്.ആര്‍.ടി.സി ബസ്സുകളിലേയും ടിക്കറ്റുകള്‍ പെട്ടെന്ന് തന്നെ തീര്‍ന്നതിനാലാണ് സ്വകാര്യ ബസ്സിന്റെ നിരക്കുയര്‍ന്നത്.

തിരുവനന്തപുരത്തേക്ക് തിരുനെല്‍വേലി വഴി 1600 മുതല്‍ 2900 രൂപ വരെയും കോട്ടയത്തേക്കാണെങ്കില്‍ 1650 മുതല്‍ 2900 രൂപ വരെയ്ക്കുമാണ് നിരക്ക്. ഓണാവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കാത്തതും ആവശ്യത്തിന് സ്‌പെഷ്യല്‍ ബസ്സുകള്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top