നടിയെ ആക്രമിച്ച കേസില്‍ എ എം എം എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണന് കുട്ടിയും ഹണി റോസും കക്ഷി ചേരും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
കേസില്‍ വനിത ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും തളളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതിലാണ് ഇപ്പോള്‍ അമ്മ ഭാരവാഹികളായ നടിമാര്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലെ മുഖ്യപ്രതിയായ നടന് ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാന്‍ സംഘടനാ യോഗത്തില്‍ തീരുമാനമായിരുന്നു.