Breaking News

രചനയ്ക്ക് നാല്‍പതാം പിറന്നാള്‍; വമ്പൻ ആഘോഷമാക്കി മോഹന്‍ലാലും ടീമും; ചിത്രങ്ങള്‍

ഏപ്രില്‍ നാലിനാണ് രചനയ്ക്ക് 40 വയസ് തികഞ്ഞത്. കൊച്ചിയിലെ അമ്മ ഓഫിസില്‍ വച്ചായിരുന്നു ഗംഭീര പിറന്നാള്‍ ആഘോഷം നടിയായും നര്‍ത്തകിയായും തിളങ്ങി നില്‍ക്കുന്ന താരമാണ് രചന നാരായണന്‍കുട്ടി.

ഇപ്പോള്‍ രചനയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് മോഹന്‍ലാലും കൂട്ടരും ചേര്‍ന്ന്. കൊച്ചിയിലെ അമ്മ ഓഫിസില്‍ വച്ചായിരുന്നു ഗംഭീര പിറന്നാള്‍ ആഘോഷം. മോഹന്‍ലാലിനൊപ്പം സിദ്ദീഖ് , ബാബുരാജ്, ഇടവേള ബാബു, ശ്വേത മേനോന്‍, സുധീര്‍ കരമന എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

രചന തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കേക്ക് മുറിച്ച്‌ പിറന്നാള്‍ ആഘോഷിച്ചതിനു ശേഷം ചിരിച്ച്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരങ്ങളെയാണ് ഫോട്ടോയില്‍ കാണുന്നത്. ഇങ്ങനെയായിരുന്നു എന്റെ പിറന്നാള്‍ ആഘോഷം. നന്ദി ലാലേട്ടാ, അങ്ങയുടെ സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും.

നന്ദി സിദ്ദീഖ് ഇക്ക, ബാബു ചേട്ടന്മാര്‍, സുധീര്‍ ഏട്ടാ, ശ്വേത ചേച്ചി. എക്സിക്യൂട്ടിവ് കമ്മിറ്റിക്കു ശേഷമുള്ള മനസ്സുനിറഞ്ഞുള്ള ചിരി…പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഏവര്‍ക്കും നന്ദി. സന്തോഷത്തിന്റെ നാല്‍പതുകള്‍ ഇവിടെ ആരംഭിക്കുന്നു.- എന്നാണ് രചന കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ രചനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

2001ല്‍ എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ കണ്ണന്‍ സംവിധാനം ചെയ്ത ‘തീര്‍ത്ഥാടനം’ എന്ന സിനിമയിലൂടെയാണ് രചന അഭിനയരംഗത്തെത്തുന്നത്. ടെലിവിഷന്‍ സീരിയലായ ‘മറിമായം‘ ആണ് രചനയെ ശ്രദ്ധേയയാക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ രചന വേഷമിട്ടു. ഈ വാര്ത്ത കൂടി വായിക്കൂ വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ നിന്ന് ടൊവിനോയുടെ ബംഗീ ജംപിങ്; ശരിക്കും മിന്നലടിച്ചോ എന്ന് ആരാധകര്‍; വിഡിയോ സമകാലിക മലയാളം ഇപ്പോള് വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top